സുഷമാ സ്വരാജിന്റെ മരണത്തിൽ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി അനുശോചനം അറിയിച്ചു


ഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി അനുശോചനം അറിയിച്ചു .സുഷമ സ്വരാജിന്റെ നിര്യാണം ഞെട്ടലോടയാണ് കേട്ടതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അസാമാന്യ രാഷ്ടട്രീയ നേതാവും പ്രതിഭാധനയായ പ്രാസംഗികയും അസാധാരണമായ പാര്‍ലന്റേറിയനും, പാര്‍ട്ടിക്കു പുറത്തും സൗഹൃദങ്ങളുള്ള ആളുമായിരുന്നു സുഷമസ്വരാജെന്ന് രാഹുല്‍ അനുസ്മരിച്ചു.അവര്‍ക്ക് നിത്യശാന്തി നേരുന്നതായും രാഹുല്‍ ട്വീറ്റ് ചെയ്തു.




Sharing is Caring