സുഷമയുടെ മുന്നറിയിപ്പ്; ദേശീയപതാകയെ അപമാനിച്ച ആമസോണിന്റെ ചവിട്ടി വില്‍പ്പന നിര്‍ത്തിവെച്ചു

ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്തയുടെ നിര്‍മാണവും വില്‍പ്പനയും ആമസോണ്‍ നിര്‍ത്തിവെച്ചു.

ദേശീയപതാകയെ അപമാനിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ആമസോണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ വിസ അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രി ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ പിന്‍വലിച്ചത്.

ആമസോണ്‍ മാപ്പു പറയണമെന്നും അത്തരം ഉത്പന്നങ്ങള്‍ പിന്‍വലിക്കണമെന്നും സുഷമ ആവശ്യപ്പെട്ടിരുന്നു. കൂടാതെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് വിഷയത്തില്‍ ഇടപെടണമെന്നും സുക്ഷമ സ്വരാജ് ആവശ്യപ്പെട്ടിരുന്നു.

ഇതോടെ നിലവിലുള്ളവ കൂടി പിന്‍വലിക്കുമെന്നും ആമസോണ്‍ ട്വിറ്ററിലൂടെ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *