പോള്‍ ആന്റണിയുടെ രാജി വാര്‍ത്ത നിഷേധിച്ച് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍

അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ രാജി വാര്‍ത്ത വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ നിഷേധിച്ചു. മുന്‍ മന്ത്രി ഇ.പി ജയരാജനുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പശ്ചാതലത്തില്‍ പോള്‍ ആന്റണി രാജിക്കത്ത് സര്‍ക്കാരിന് കൈമാറിയെന്ന തരത്തില്‍ വാര്‍ത്ത പുറത്തു വന്നിരുന്നു.

ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരുടേയും രാജിക്കത്ത് ഇതുവരെ ലഭിച്ചിട്ടില്ല. പുറത്തുവരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. പോള്‍ ആന്റണിയുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണതൃപ്തനാണ്. ഒരുദ്യോഗസ്ഥനെതിരേയും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‌സ് ഇപ്പോള്‍ പ്രതി ചേര്‍ത്തിട്ടേ ഉള്ളൂ. കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ല. അന്വേഷണത്തിന് ശേഷം കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *