സുപ്രീം കോടതി വിധി സര്‍ക്കാര്‍ അനുസരിക്കും: ടിപി രാമകൃഷ്ണൻ


കോഴിക്കോട്: ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യണമെന്ന സുപ്രീം കോടതി വിധി സര്‍ക്കാര്‍ അനുസരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷണന്‍.


വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് സുപ്രീം കോടതിയെ സര്‍ക്കാര്‍ വീണ്ടും സമീപിച്ചത്. വിധി ചോദ്യം ചെയ്തല്ല സര്‍ക്കാരിന്റെ ഹര്‍ജിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും പൂട്ടണമോയെന്നതില്‍ വ്യക്തത വേണമെന്നാണ് ആവശ്യപ്പെട്ടാണ് സര്‍ക്കാരിന്റെ ഹര്‍ജി.




Sharing is Caring