തമിഴ്‌നാട് നിയമസഭ വിളിച്ചുചേര്‍ക്കാന്‍ നിയമോപദേശം

തമിഴ്‌നാട് നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം. രണ്ടാഴ്ചക്കുള്ളില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും അറ്റോര്‍ണി ജനറല്‍ നിര്‍ദേശിച്ചു. അതേസമയം, ശശികലയ്ക്കെതിരായ അനധികൃത സ്വത്തുസമ്പാദന കേസില്‍ വിധി നാളെയോ മറ്റെന്നാളോ ഉണ്ടാകുമെന്നും സൂചനയുണ്ട്

ഇതിനിടെ എഐഎഡിഎംകെ എംഎല്‍എമാരെ കോടതിയില്‍ ഹാജരാക്കാമെന്നും അവരുടെ സത്യവാങ്മൂലം തന്റെ കൈവശമുണ്ടെന്നും ശശികല ക്യാമ്പ് വക്താക്കള്‍ അറിയിച്ചു. എംഎല്‍എമാരെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് തമിഴ്നാട് പൊലീസും മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. കൂവത്തൂരിലെ റിസോര്‍ട്ടില്‍ എംഎല്‍എമാര്‍ സുരക്ഷിതരും സ്വതന്ത്രരുമാണെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.

എന്നാല്‍ എന്തിനാണ് എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ തങ്ങുന്നതെന്നു കോടതി ചോദിച്ചു. തടവിലെങ്കില്‍ ആര്‍ക്കും എന്തുകൊണ്ടുപരാതിയില്ലെന്നും കോടതി ചോദിച്ചിട്ടുണ്ട്. അതേസമയം, പൊലീസ് സത്യം മറച്ചുവയ്ക്കുകയാണെന്നു ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു. എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ നാളെ വിധി പറയും. എംഎല്‍എമാരെ എപ്പോള്‍ വേണമെങ്കിലും ഹാജരാക്കാമെന്ന് ശശികലയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *