സുപ്രിം കോടതി ഗെയ്റ്റിനു മുന്നില്‍ പൊലിസുകാരന്‍ സ്വയം വെടിവച്ച് മരിച്ചു


ന്യൂഡല്‍ഹി: സുപ്രിം കോടതി ഗെയ്റ്റിനു മുന്‍പില്‍ വച്ച് പൊലിസുകാരന്‍ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. ഡല്‍ഹി പൊലിസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ ചന്ദ്പാല്‍ ആണ് സ്വന്തം സര്‍വിസ് റിവോള്‍വര്‍ ഉപയോഗിച്ച് നിറയൊഴിച്ചത്. ഇന്ന് രാവിലെ സുപ്രിം കോടതിയുടെ ജി ഗേറ്റിനു സമീപമായിരുന്നു സംഭവം. സുപ്രിം കോടതിയുടെ സുരക്ഷാ ചുമതലയുള്ള പൊലിസ് വിഭാഗത്തില്‍പ്പെട്ട സൈനികനായിരുന്നു ഇദ്ദേഹം. ആത്മഹത്യാ കാരണം വ്യക്തമല്ല.




Sharing is Caring