ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കുറിനെ പുറത്താക്കി സുപ്രീംകോടതി ഉത്തരവ്


ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കുറിനെ പുറത്താക്കി സുപ്രീംകോടതി ഉത്തരവ്.സെക്രട്ടറി അജയ് ഷിര്‍ക്കെയേയും പുറത്താക്കി. ബിസിസിഐയുടെ ചുമതല മുതിര്‍ന്ന വൈസ് പ്രസിഡന്റിനേയും ജോയിന്റ് സെക്രട്ടറിയേയും ഏല്‍പ്പിച്ചു. ലോധകമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സുപ്രീംകോടതി വിധി. സുപ്രിം കോടതിയെ തെറ്റിദ്ധരിപ്പിച്ച് വ്യാജസത്യവാങ്മൂലം നല്‍കിയതിനാണ് നടപടി.


ബിസിസിഐ ഭാരവാഹികളെ പുറത്താക്കി നിരീക്ഷകനായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയെ നിയമിക്കണമെന്ന് ലോധകമ്മിറ്റി സുപ്രീം കോടതിയോട് ശുപാര്‍ശ ചെയ്തിരുന്നു.


അതേസമയം കോടതിവിധി ക്രിക്കറ്റിന്റെ വിജയമാണെന്ന് ലോധ കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്ന ആര്‍ എം ലോധ അഭിപ്രായപ്പെട്ടു. നിയമത്തിന് ആരും അതീതരല്ലെന്നും ലോധ പറഞ്ഞു.



Sharing is Caring