സുനന്ദ പുഷ്‌കര്‍ കേസ്: സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി തള്ളി


ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി തള്ളി.


ഡല്‍ഹി ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്. സുനന്ദ കേസ് അന്വേഷിക്കാന്‍ സിബിഐ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ആവശ്യപ്പെട്ടാണ് സ്വാമി ഹൈക്കോടതിയെ സമീപിച്ചത്. പണവും സ്വാധീനവും ഉള്ളവര്‍ക്ക് അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ സാധിക്കുമെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.


2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു അന്വേഷണത്തിന്റെ ഭാഗമായി ഹോട്ടലിന്റെ മുറി സീല്‍ ചെയ്തിരുന്നു. ഈ മാസം 16നാണ് ഹോട്ടല്‍ മുറി തുറന്നു നല്‍കിയത്.



Sharing is Caring