സുനന്ദ പുഷ്‌കര്‍ കേസ്: ഡല്‍ഹി പൊലീസിന് ഹൈകോടതിയുടെ വിമര്‍ശനം


കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നല്‍കിയ തത്സ്ഥിതി റിപ്പോര്‍ട്ട് വ്യക്തമല്ലെന്ന് ഡല്‍ഹി ഹൈകോടതി. പൊലീസ് ഉടന്‍ അഡീഷ്ണല്‍ റിപ്പോര്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ടാണെന്ന് പൂര്‍ണമെല്ലെന്ന് കോടതി നിരീക്ഷിച്ചത്.
സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും കാലതാമസം വരുത്തരുതെന്നുമുള്ള ബി.ജെ.പി എം.പി സുബ്രഹ്മണ്യ സ്വാമി ഹരജി പരിഗണിക്കവെയാണ് കോടതി പൊലീസ് റിപ്പോര്‍ട്ട് അവ്യക്തമാണെന്ന് നിരീക്ഷിച്ചത്.
കേസില്‍ പ്രത്യേക അന്വേഷണം വേണമെന്ന സുബ്രഹ്മണ്യം സ്വാമിയുടെ ഹരജി പൊതു താല്‍പര്യ പ്രകാരമല്ലെന്നും സ്വന്തം പബളിസിറ്റിക്ക് വേണ്ടിയുള്ളതാണെന്ന് സുനന്ദയുടെ മകന്‍ ശിവ് മോനോനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. കേസില്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടാണ് ശിവ് മേനോന്‍ കോടതിയെ സമീപിച്ചത്.
അതേസമയം, ഹരജി നല്‍കിയത് തന്റെ പ്രസിദ്ധിക്ക് വേണ്ടിയല്ലെന്ന് സുബ്രഹ്മണ്യ സ്വാമി പ്രതികരിച്ചു. താന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും പാര്‍ലമന്റെ് അംഗവുമാണ്. തനിക്ക് ഇത്തരത്തിലുള്ള പബ്‌ളിസിറ്റിയുടെ ആവശ്യമില്ലെന്നും സ്വാമി മാധ്യമങ്ങളോട് പറഞ്ഞു.




Sharing is Caring