സുഡാനി ഫ്രം നൈജീരിയയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണവുമായി നടന്‍ സാമുവല്‍ റോബിന്‍സണ്‍


ആഫ്രിക്ക: തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആഫ്രിക്കന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. തന്റെ പോസ്റ്റിന് വളരെ മോശം പ്രതികരണമാണ് ലഭിക്കുന്നതെന്നും സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു.


മലയാളത്തിലെ പുതുമുഖങ്ങള്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് തനിക്ക് ലഭിച്ചതെന്നും ഇതൊരു കുറഞ്ഞ ബജറ്റ് ചിത്രം എന്ന് കരുതിയാണ് താന്‍ ആ തുക സ്വീകരിച്ചതെന്നും, എന്നാല്‍ ചിത്രം ഒരു ശരാശരി ബജറ്റ് ചിത്രം തന്നെയായിരുന്നെന്നും പ്രമോഷന്‍ പരിപാടികളുടെ ഗുണം കൊണ്ടുതന്നെ ഏഴ് ദിവസം കൊണ്ട് ചിത്രത്തിന്റെ മുതല്‍മുടക്കിനെക്കാള്‍ ഇരട്ടി ലഭിച്ചെന്നും സാമൂവല്‍ കുറിച്ചു. തനിക്ക് വംശീയമായ വിവേചനം നേരിടേണ്ടി വന്നെന്നും എന്നാലും താന്‍ കേരളത്തെ സ്‌നേഹിക്കുന്നെന്നും കേരളത്തിലുളളവരൊക്കെ വംശീയമായ വിവേചനം കാണിക്കുന്നവരാണെന്ന് കരുതുന്നില്ലെന്നും കേരളത്തിലെ സാധാരണക്കാരില്‍ നിന്നും ദുരനുഭവമൊന്നും ഉണ്ടായിട്ടില്ലെന്നും സാമുവല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.




Sharing is Caring