ഇന്ത്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് യു.എ.ഇ


ദുബായ് : തൊഴില്‍ തേടി യു.എ.ഇയിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) എന്നാണ് അറിയപ്പെടുന്നത്.
അടുത്തിടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് ചിലര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും അതില്‍ ഇതുവരെ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും യുഎയിലെ മനുഷ്യാവകാശ-പുനരധിവാസ മന്ത്രാലയം അറിയിച്ചു.


ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, കെനിയ, ബംഗ്ലാദേശ്, ഈജിപ്ത്, ടുണീഷ്യ, സെനെഗല്‍, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ഫെബ്രുവരി മുതല്‍ യു.എ.ഇ അധികാരികള്‍ നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.വിസിറ്റിങ് വിസ , ടൂറിസ്റ്റ് വിസ ,സ്റ്റുഡന്റ് വിസ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി രാജ്യത്ത് വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. തൊഴില്‍ തേടി വരുന്നവര്‍ക്ക്


യു എ ഇയിലേക്ക് പുതിയ ജോലിക്കായി തേടി എത്തുമ്ബോള്‍ വിസ അടിക്കുന്നതിന് മുമ്ബ് സ്വന്തം നാട്ടില്‍ നിന്നും പെരുമാറ്റ സര്‍ട്ടിഫിക്കറ്റ് നല്‍കണം. എന്നാല്‍ നിലവില്‍ അവിടെ ജോലി ചെയ്യുന്നവര്‍ ജോലി മാറുന്നുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.



Sharing is Caring