സുചി ലീക്സിൽ കുടുങ്ങി പ്രേമം ഫെയിം സായി പല്ലവിയുടെ സഹോദരി പൂജാ കണ്ണനും.ധനുഷുമൊത്തുളള പൂജയുടെ സെൽഫികളാണ് പുറത്തു വന്നിട്ടുളളത്.ഗായിക ചിന്മയിയേയും സംഗീത സംവിധായകൻ അനിരുദ്ധിനേയും ചേർത്തുളള അപവാദ പരാമർശം,നടിമാരായ അനൂയയുടേയും സഞ്ചിത ഷെട്ടിയുടേയും സ്വകാര്യ ദൃശ്യങ്ങൾ എന്നിവയും സുചി ലീക്സ് പുറത്തു വിട്ടിരുന്നു.തമിഴിലെ മുൻ നടിമാരുടെ ചിത്രങ്ങളും സുചി ലീക്സിലൂടെ പുറത്തു വന്നിരുന്നു.
എങ്ങിനെയാണ് സുചിത്രക്ക് ഇത്രയും ചിത്രങ്ങൾ ലഭിച്ചതെന്ന് വ്യക്തമല്ല.തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് സുചിത്രയും പ്രതികരിച്ചിരുന്നു.സുചിത്രക്ക് മാനസിക സമ്മർദ്ദമെന്ന് വ്യക്തമാക്കി ഭർത്താവ് കാർത്തിക്കും രംഗത്തെത്തിയിരുന്നു.














