സി.ബി.എസ്​.ഇ പന്ത്രണ്ടാംക്ലാസ്​ ചോദ്യപേപ്പര്‍ ചോര്‍ന്നു

ന്യൂഡല്‍ഹി: സി.ബി.എസ്​.ഇ പന്ത്രണ്ടാംക്ലാസ്​ പരീക്ഷ ചോദ്യപേപ്പര്‍ വാട്ട്​സ്​ ആപ്പിലൂടെ ചോര്‍ന്നു. അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പറാണ്​ വാട്ട്​സ്​ ആപ്പിലൂടെയും മറ്റ്​ സോഷ്യല്‍ മീഡയകളിലൂടെയും പുറത്തായത്​. ഇന്നു നടക്കാനിരുന്ന പരീക്ഷയുടെ സെറ്റ്​ രണ്ട്​ ചോദ്യപേപ്പര്‍ ബുധനാഴ്​ച തന്നെ പുറത്തായിരുന്നു. പരീക്ഷ റദ്ദാക്കാനാണ്​ സാധ്യത.
ഡല്‍ഹിയിലെ റോഹ്​നി ഏരിയയില്‍ നിന്നാണ്​ ചോദ്യപേപ്പറി​​െന്‍റ കോപ്പി വാട്ട്​സ്​ ആപ്പിലൂടെ പ്രചരിച്ചതെന്നാണ്​ വിവരം.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസ സെക്രട്ടറിയോടും വിദ്യാഭ്യാസ ഡയറക്​ടറോടും വിശദീകരണം ചോദിച്ചതായി മന്ത്രി മനീഷ്​ സിസോദിയ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക്​ പങ്കുള്ളതായി സംശയമുയര്‍ന്നിട്ടുണ്ട്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *