വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ വഴി ജീവനക്കാരി താഴേക്ക് വീണ് ഗുരുതര പരിക്ക്

ഉഗാണ്ട: എമിറേറ്റ് വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ വഴി ജീവനക്കാരി താഴേക്ക് വീണു. ഉഗാണ്ടയിലെ എന്റബേ വിമാനത്താവളത്തിലാണ് സംഭവം. താഴെ വീണ ജീവനക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല.

കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ഉഗാണ്ടയിലെ എന്റബേ വിമാനത്താവളത്തില്‍, എമിറേറ്റ് EK729 വിമാനത്തില്‍ ആളുകളെ കയറ്റുന്നതിനിടെയാണ് ജീവനക്കാരി എമര്‍ജന്‍സി ഡോര്‍ വഴി താഴേക്ക് വീണത്. വിമാനത്തിലെ ക്യാബിന്‍ ക്രൂ ജീവനക്കാരിയാണ് അപകടത്തില്‍പ്പെട്ടത്. അപകടം പറ്റിയ യുവതിയെ ഉടനടി ആശുപത്രിയില്‍ എത്തിച്ചതായും, അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുന്നതായും എമിറേറ്റ് വക്താവ് അറിയിച്ചു. സംഭവത്തില്‍ എമിറേറ്റ് പത്ര പ്രസ്താവന ഇറക്കിയെങ്കിലും എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമാക്കിയിട്ടില്ല

Spread the love

Leave a Reply

Your email address will not be published. Required fields are marked *