ഡി സിനിമാസ് ഭൂമി കൈയേറ്റം: കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

തൃശൂര്‍:നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് ഭൂമിയിടപാട് വിഷയത്തില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. കയ്യേറ്റമില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. ദിലീപിനു കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു. ദിലീപ്, തൃശൂര്‍ മുന്‍ കലക്ടര്‍ എം.എസ് ജയ എന്നിവരെ എതിര്‍ കക്ഷികളാക്കി പൊതുപ്രവര്‍ത്തകന്‍ പി.ഡി. ജോസഫ് നല്‍കിയ ഹരജിയിലാണ് നടപടി.അനുകൂലമായ റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *