പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനുള്ള സി.പി.എം മന്ത്രിപ്പട്ടികയായി. പിണറായി ഉള്‍പ്പെടെ 12 പേരായിരിക്കും സി.പി.എമ്മില്‍ മന്ത്രിമാരായുണ്ടാവുക. എം.എം മണി ഒഴികെയുള്ള സെക്രട്ടറിയേറ്റ് അംഗങ്ങളായ എല്ലാ എം.എല്‍.എമാരും മന്ത്രിസഭയിലുണ്ടാവും.മുന്‍ മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍, എ.കെ ബാലന്‍ തുടങ്ങിയവരും സി രവീന്ദ്രനാഥ്, ശ്രീരാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍, ഇ.പി ജയരാജന്‍, ടി.പി രാമകൃഷ്ണന്‍ എന്നിവരും മന്ത്രിസഭയിലുണ്ടാകും. വനിതാ എം.എല്‍.എമാരില്‍ നിന്ന് മേഴ്‌സിക്കുട്ടിയമ്മയും കെ.കെ ശൈലജയും ഉണ്ടാകും. സി.പി.എം സ്വതന്ത്രനായി മത്സരിച്ച കെ.ടി ജലീലും മന്ത്രിസഭയിലുണ്ടാകും.സി.പി.ഐക്ക് നാലു മന്ത്രിമാരെയും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും നല്‍കാനാണ് ധാരണയെന്നാണ് സൂചന. എന്‍.സി.പിക്കും ജെ.ഡി.എസ്സിനും ഓരോ മന്ത്രിമാരുണ്ടാകും.ഇതു സംബന്ധിച്ച് അന്തിമതീരുമാനം നാളെ ചേരുന്ന സംസ്ഥാന സമിതിയിലുണ്ടാവും.













