ഡല്‍ഹിയിലെ സിപിഐഎം ആസ്ഥാനമായ എകെജി ഭവനിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ അക്രമം. പൊലീസ് സാന്നിധ്യത്തില്‍ പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നിലും റോഡിലും അഴിഞ്ഞാടി. എകെജി ഭവന്റെ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തു. അക്രമത്തിന് ആഹ്വാനം ചെയ്തു കൊണ്ട് ബിജെപിക്കാര്‍ എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ സിപിഐ എം അക്രമം നടത്തുന്നെന്ന് ആരോപിച്ചാണ് ബിജെപി സിപിഐ എം ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.എകെജി ഭവനു മീറ്ററുകള്‍ അകലെ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും അവയെല്ലാം ബിജെപിക്കാര്‍ തകര്‍ത്തു. പ്രവര്‍ത്തകരെ നിയന്ത്രിക്കാനോ വിരട്ടി ഓടികാനോ പൊലീസ് തയ്യാറായില്ല. ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രകടനക്കാര്‍ തെറിവിളിയും ഭീഷണി മുദ്രാവാക്യങ്ങളുമായി മുന്നോട്ട് പോകുമ്പോളും നിഷ്ക്രിയരായി നോക്കി നില്‍ക്കുകയായിരുന്നു പൊലീസ്. നിയുക്ത മുഖ്യമന്ത്രി പിണായി വിജയനെ അസഭ്യം പറഞ്ഞുള്ള ബോഡുകളും പ്ളക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.













