സി.പി.എം കേന്ദ്രകമ്മിറ്റി ഓഫീസിന്റെ സുരക്ഷ വര്‍ധിപ്പിച്ചു

കേരളത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സി.പി.എം കേന്ദ്രകമ്മിറ്റി ഓഫീസിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. അര്‍ധസൈനിക പൊലീസ് വിഭാഗം ഓഫീസിന്റെ സുരക്ഷ ഏറ്റെടുത്തു. ഓഫീസിനെതിരെ ആക്രമണമുണ്ടാവുമെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിച്ചത്. നേരത്തെ തീവ്ര ഹിന്ദു സംഘടനകള്‍ സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് നേരെ ആക്രമണം നടത്തിയിരുന്നു.

ശനിയാഴ്ച രാത്രിയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രാജേഷ് കൊല്ലപ്പെടുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി തിരുവനന്തപുരത്ത് ബി.ജെ.പിഫസി.പി.എം സംഘര്‍ഷം നില നില്‍ക്കുകയാണ് ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകമുണ്ടായതെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാല്‍ സി.പി.എം ആരോപണം നിഷേധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *