പിയു ചിത്രയ്ക്ക് അവഗണന മാത്രം,സുധാസിംഗിനെ പട്ടികയിൽ തിരുകി കയറ്റി


പി യു ചിത്രയ്‌ക്കൊപ്പം ഒഴിവാക്കപ്പെട്ട സുധ സിംഗ് ലോകഅത്‌ലറ്റിക്മീറ്റില്‍ പങ്കെടുക്കും. മികവില്ലെന്ന പേരില്‍ സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കാതിരുന്ന സുധയെ അത്‌ലറ്റിക് ഫെഡറേഷന്‍ സമ്മര്‍ദ്ദം ചെലുത്തി ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. സുധയുടെ പേരുമാത്രം ഉള്‍പ്പെടുത്തി രണ്ടാമത് എന്‍ട്രി സമര്‍പ്പിച്ച ഫെഡറേഷന്‍ പി യു ചിത്രയുടെ പേര് അതിലും ഉള്‍പ്പെടുത്തിയില്ല.


ലോക ചാപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന അത്‌ലറ്റുകളുടെ പേരുകള്‍ ഇന്നലെ രാത്രി രാജ്യാന്തര ഫെഡറേഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ സുധാ സിംങ്ങിന്റെ പേര് ഉള്‍പ്പെട്ടിരുന്നു. ലോക ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടാനായില്ലെങ്കിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നേടിയ സ്പ്രിന്റര്‍ ദ്യുതി ചന്ദിന്റെ പേരും ലിസ്റ്റിലുണ്ട്. രാജ്യാന്തര ഫെഡറേഷന്‍ പ്രസിദ്ധീകരിച്ച 26 അംഗ ഇന്ത്യന്‍ ലിസ്റ്റില്‍ ഇരുപത്തിമൂന്നാമതായാണ് സുധാ സിങ്ങ്.




Sharing is Caring