സിറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് താല്‍കാലിക ആശ്വാസം.

സിറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് താല്‍കാലിക ആശ്വാസം. സഭ ഭൂമി ഇടപാട് കേസില്‍ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ആലഞ്ചേരിക്ക് ഉടന്‍ വിചാരണയ്ക്ക് ഹാജരാകേണ്ടതില്ല. കേസ് ഹൈക്കോടതി ഇനി പരിഗണിക്കും വരെയാണ് ഇത്.

വിവാദമായ സഭ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയോട് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കഴിഞ്ഞ ആഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു. ജൂലൈ 1 ന് നേരിട്ട് ഹാജരാകാനാണ് അദ്ദേഹത്തോട് കാക്കനാട് മജിസ്ട്രേറ്റ് കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഭൂമി ഇടപാട് ചോദ്യം ചെയ്ത് ജോഷി വര്‍ഗീസ് നല്‍കിയ കേസില്‍ ആണ് നടപടി. കരുണാലയം, ഭാരത് മാത കോളേജ് പരിസരങ്ങളിലെ ഭൂമി വില്പന നടത്തിയ കേസുകളിലാണ് കര്‍ദ്ദിനാള്‍ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടിയിരുന്നത്. കേസില്‍ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് ഇന്നലെ ഹാജരായി ജാമ്യം എടുത്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *