സിറിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം: 43 മരണം

സിറിയയിലെ വടക്കന്‍ നഗരമായ റഖയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ 43 മരണം. കൊല്ലപ്പെട്ട മുഴുവന്‍ ആളുകളും സാധാരണക്കാരാണെന്ന് സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സന അറിയിച്ചു.
റഖയിലെ വാസസ്ഥലങ്ങള്‍ക്കും ആശുപത്രിക്കും നേരെയായിരുന്നു ആക്രമണമെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. റഖയിലെ നാഷണല്‍ ആശുപത്രിക്കു നേരെ ഇരുപത് ബോംബുകളാണ് വര്‍ഷിച്ചത്. ഇതില്‍ സാരമായ നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ആശുപത്രിയിലെ വൈദ്യുത സംവിധാനങ്ങള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ഐ എസിന്റെ ഭീകരവാദികളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും അമേരിക്കയുടെ നേതൃത്വത്തിലുള്ള ആക്രമണം ഉന്നം വയ്ക്കുന്നത് സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെയാണെന്നും സിറിയന്‍ അറബ് റെഡ് ക്രസന്റ് ( SARC) വക്താവ് ദി ആസാദ് പറഞ്ഞു. 65 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് വ്യോമാക്രമണത്തില്‍ തകര്‍ന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *