സിപിഐ എം ജില്ല സെക്രട്ടറി പി മോഹനന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച്‌ കോഴിക്കോട് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍


സിപിഐ എം ജില്ല സെക്രട്ടറി പി മോഹനന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച്‌ കോഴിക്കോട് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. ജില്ലാ കമ്മിറ്റി ഓഫിസിനുള്ളിലേക്ക് കടക്കുകയായിരുന്ന പി മോഹനനെ അര്‍ധരാത്രിയിലാണ് ഒരുസംഘമാളുകള്‍ ബോംബെറിഞ്ഞുകൊലപ്പെടുത്താന്‍ ശ്രമിച്ചത്. സിപിഐ എം ആഹ്വാനം ചെയ്ത ഹല്‍ത്താല്‍ വൈകിട്ട് ആറുവരെയാണ്.പാല്‍,പത്രം,ആശുപത്രി തുടങ്ങിയ അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.


ഇന്നലെ വടകരയിലും ഫറോക്കിലും സിപിഐ എം പാര്‍ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.




Sharing is Caring