മകൾക്കായി ആശുപത്രി മുറി അലങ്കരിച്ച് ആസിഫ് അലി

കഴിഞ്ഞ രണ്ടു മാസത്തിനിടെ മലയാളസിനിമയിലെ മൂന്ന് യുവതാരങ്ങളാണ് അച്ഛന്മാരായി മാറിയത്. ഈ മൂന്നുപേർക്കും ജനിച്ചത് പെൺകുട്ടികളെന്നതും കൗതുകം. ദുൽക്കർ–അമാലു ദമ്പതികൾക്ക് ആണ് ഇതിൽ ആദ്യം കുഞ്ഞ് പിറക്കുന്നത്. മറിയം അമീര സല്‍മാന്‍ എന്നാണ് തങ്ങളുടെ മാലാഖക്കുട്ടിക്ക് ഇവർ പേരുനൽകിയത്.നിവിൻ പോളി–റിന്ന ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു. ഇപ്പോൾ ആസിഫ് അലിക്കും സമയ്ക്കും രണ്ടാമത്തെ കുട്ടി. ഇതിനിടെ ദുൽക്കറിന്റെ കുഞ്ഞെന്ന പേരിൽ ഒരു ചിത്രം സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. പിന്നീട് ദുൽക്കർ തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തി. ഇപ്പോഴിതാ ആസിഫ് തന്റെ കുഞ്ഞുമകളുടെ ചിത്രം ഫെയ്സ്ബുക്കിലൂടെ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *