സിപിഐക്ക് പി ജയരാജന്റെ മറുപടി

അക്രമങ്ങള്‍ക്ക് മുന്നില്‍ തൊഴുകയ്യോടെ നില്‍ക്കുന്ന അടിമ മനോഭാവമുള്ളവരല്ല കണ്ണൂരിലുള്ളതെന്ന് പി ജയരാജന്‍. ആര്‍എസ്‌എസ് അക്രമത്തിന് മുന്നില്‍ സിപിഎം മുട്ടുമടക്കില്ല. കാനത്തിന് നിഷേധിക്കാനാവാത്ത ചരിത്രം കണ്ണൂരിനുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു.

അതേസമയം കണ്ണൂരിലെ അക്രമം അവസാനിപ്പിക്കാന്‍ സര്‍വകക്ഷിയോഗത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യം ജില്ലാതലയോഗവും പിന്നീട് സംസ്ഥാനതല നേതാക്കളുടെ യോഗവും നടത്താം. ചര്‍ച്ചയ്ക്ക് മുന്പ് ഇനി കൊല്ലില്ലെന്ന് അതുമായി ബന്ധപ്പെട്ടവര്‍ തീരുമാനിക്കണമെന്നുംമുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *