സിപിഎമ്മുമായി കൈകോര്‍ത്തത് പാര്‍ട്ടിയെ അപമാനിച്ചതിനുള്ള മറുപടി: ജോസ്.കെ. മാണി എംപി


കോട്ടയം: ജില്ലാ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി കൈകോര്‍ത്തത് പാര്‍ട്ടിയെ അപമാനിച്ചതിനുള്ള മറുപടിയാണെന്നു ജോസ്.കെ. മാണി എംപി.


കേരള കോണ്‍ഗ്രസ് പാര്‍ട്ടിയേയും പാര്‍ട്ടി ചെയര്‍മാനെയും ഡിസിസി അപമാനിച്ചു. ആത്മാഭിമാനം ഉയര്‍ത്തിപിടിക്കുന്ന തീരുമാനം എടുത്തതെന്നാണ് വിശ്വസിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.


പിന്‍തുണക്കാര്യത്തില്‍ തീരുമാനമെടുത്തത് പ്രാദേശിക ഘടകങ്ങളാണ്. പ്രാദേശിക വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത് അവരാണ്. ഇത്തരത്തില്‍ യോജിപ്പ് കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും നീക്കുപോക്കുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കോണ്‍ഗ്രസില്‍നിന്നു കേരള കോണ്‍ഗ്രസിന് മുറിവേറ്റിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.



Sharing is Caring