ഡി.ജി.പിയാകാന്‍ തനിക്ക് യാതൊരു തിടുക്കവുമില്ലെന്നു സെന്‍കുമാര്‍


തിരുവനന്തപുരം: നിയമനം നല്‍കിയുള്ള സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നു ടി.പി സെന്‍കുമാര്‍.


ഡി.ജി.പിയാകാന്‍ തനിക്ക് യാതൊരു തിടുക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം സര്‍ക്കാര്‍ എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.

സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കണമെന്ന വിധിയില്‍ വ്യക്തത തേടിയുള്ള സര്‍ക്കാറിന്റെ ഹരജി സുപ്രിം കോടതി തള്ളിയിരുന്നു. സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹരജിയില്‍ സുപ്രിം കോടതി സര്‍ക്കാറിന് നോട്ടീസും അയച്ചു.



Sharing is Caring