സിപിഎം ഓഫിസിന് നേരെ ബോംബേറ്


ഗാന്ധിപുരത്തെ സി.പി.എം ജില്ലാ ഓഫീസിന് നേരെ ബോംബേറ്. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. എന്നാല്‍ ബോംബേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ട കാര്‍ ഭാഗികമായി തകര്‍ന്നതായി പോലീസ് അറിയിച്ചു.


ശനിയാഴ്ച രാവിലെ 6.30 ന് ആണ് ബോംബേറുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേര്‍ ഓഫീസിന് നേരെ ബോംബെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.


സംഭവം അറിഞ്ഞ് റെയ്‌സ് കോഴ്‌സ് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയെങ്കിലും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.



Sharing is Caring