പോരാടാന്‍ ഉറച്ച്‌ ബിഎസ്‌എന്‍എല്‍; 444 രൂപയ്ക്ക് ദിവസേന നാലു ജിബി

റിലയന്‍സ് ജിയോയാണ് ഇന്ത്യയില്‍ ടെലികോം മേഖലയില്‍ ഉയര്‍ത്തിയ വെല്ലുവിളി എറ്റെടുത്ത് ,ഉപഭോക്താക്കള്‍ക്ക് ദിവസം നാലുജിബി സൗജന്യ ഡേറ്റ നല്‍കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്‍ ചൗക്ക 444 എന്ന പുതിയ ഓഫറില്‍ 90 ദിവസത്തേക്ക് നാലു ജിബി ഇന്റര്‍നെറ്റ് ദിവസേന ഉപയോഗിക്കാന്‍ കഴിയും.
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമായാണ് ഓഫര്‍. ഈ ഓഫറിനായി കേരളത്തില്‍ നിലവിലുള്ള 444 രൂപയുടെ ഓഫര്‍ പുനഃക്രമീകരിക്കും. ഓഫര്‍ ശനിയാഴ്ച മുതല്‍ നിലവില്‍ വരും.

ഇത്ര ചുരുങ്ങിയ തുകയ്ക്ക് ഇത്രകാലം ഉപയോഗിക്കാവുന്ന ഓഫര്‍ ആദ്യമായി അവതരിപ്പിക്കുന്നത് ബിഎസ്എന്‍എലാണ്. എസ്ടിവി 333 രൂപ പ്ലാന്‍ വിജയകരമായതിന് പിന്നാലെയാണ് പുതിയ ഓഫര്‍.അതേസമയം, ദിവസം മൂന്നു ജിബി സൗജന്യ ഡേറ്റ അനുവദിക്കുന്ന 333 രൂപയുടെ ഓഫറിന്റെ കാലാവധി 90ല്‍നിന്ന് 60 ആക്കി കുറച്ചു. കൂടാതെ 179 രൂപയ്ക്കു 23,800 സെക്കന്‍ഡ് ഏതു നെറ്റ് വര്‍ക്കിലേക്കും സൗജന്യ കോള്‍ അനുവദിക്കുന്ന പുതിയ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. 30 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *