സിനിമാ ഷൂട്ടിംഗിനിടെ അർജുൻ അശോകന്റെ കാർ അപകടത്തില്‍പ്പെട്ട് തലകീഴായി മറിഞ്ഞു


സിനിമാ ഷൂട്ടിംഗിനിടെ അർജുൻ അശോകന്റെ കാർ അപകടത്തില്‍പ്പെട്ട് തലകീഴായി മറിഞ്ഞു. നടൻമാരായ അർജുൻ അശോക്, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.


അപകടത്തില്‍ അർജുൻ അശോക് ഉള്‍പ്പടെ
5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ 5 പേരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.


ഇന്ന് പുലർച്ചെ 1:30 ഓടെ കൊച്ചി എം. ജി റോഡില്‍ വച്ചാണ് അപകടം. ബ്രൊമാൻസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു അപകടം. ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്ററാണ് വാഹനം ഓടിച്ചത്.നിയന്ത്രണംവിട്ട കാർ രണ്ട് ബൈക്ക് യാത്രക്കാരെയും ഇടിച്ച്‌ തലകീഴായി മറിയുകയായിരുന്നു.



Sharing is Caring