സിക്കിം അതിര്‍ത്തിയില്‍ പടക്കോപ്പുകള്‍ തയ്യാറെന്ന് ചൈന


ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ആയിരക്കണക്കിന് ടണ്‍ പടക്കോപ്പുകള്‍ ടിബറ്റന്‍ മേഘലയിലെ മലനിരകളില്‍ എത്തിച്ചുവെന്ന് അവകാശവാദം. ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്ന സിക്കി പ്രവശ്യയായ ഡോക്ലാമില്‍ എത്തിയ ശേഷമാണ് സൈനീകനീക്കമുണ്ടായിരിക്കുന്നത്. പിഎല്‍എയുടെ ഔദ്യോഗിക പത്രമാണ് ഇത്തരത്തില്‍ അവകാശവാദമുന്നയിച്ച്‌ രംഗത്തുവന്നിരിക്കുന്നത്.
വടക്കന്‍ ടിബറ്റന്‍ പ്രവശ്യയിലുള്ള കുണ്‍ലന്‍ മലനിരകളുടെ തെക്ക് ഭാഗത്തായാണ് സൈനീകോപകരണങ്ങള്‍ എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഇന്ത്യയുമായുള്ള അതിര്‍ത്തിപ്രശ്നം കൈകാര്യം ചെയ്യുന്നതും ഈ കമാന്‍ഡാണ്. റോഡ് മാര്‍ഗ്ഗവും റെയില്‍ മാര്‍ഗവുമാണ് യുദ്ധോപകരണങ്ങള്‍ എത്തിച്ചത്. ടിബറ്റില്‍ പിഎല്‍എ ആയുദ്ധം ഉപയോഗിച്ചുള്ള സേനാഭ്യാസം നടത്തിയെന്ന് ടെലിവിഷന്‍ ചാനലായ സിസിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നേരത്തെ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തില്‍ 150ലധികം ഇന്ത്യന്‍ സൈനീകര്‍ കൊല്ലപ്പെട്ടതായി പാക്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ചൈനീസ് മാധ്യമം പുറത്തുവിട്ടുവെന്നായിരുന്നു അവകാശവാദം. ഏതാണ്ട് ഒരു മാസത്തോളമായി ഇരു രാജ്യങ്ങളുടേയും സൈന്യങ്ങള്‍ തമ്മില്‍ മുഖാമുഖം നില്‍ക്കുന്നു.




Sharing is Caring