സിംഗപ്പൂരിന്റെ ആദ്യവനിതാ പ്രസിഡന്റായി ഹലിമ യാക്കൂബ്


സിംഗപ്പൂരിന്റെ ആദ്യ വനിതാപ്രസിഡന്റായി ഹലിമ യാക്കൂബിനെ തെരഞ്ഞെടുത്തു. മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍ കൂടിയാണിവര്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹലീമ മാത്രമാണ് യോഗ്യത നേടിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചതോടെയാണു ചരിത്ര നിയോഗത്തിനു വഴിതുറന്നത്. ഇത്തവണ പ്രസിഡന്റ് പദം ന്യൂനപക്ഷവിഭാഗമായ മലായ് വിഭാഗത്തിനായി സംവരണം ചെയ്തിരുന്നു.


അതേസമയം താന്‍ സംവരണവിഭാഗത്തിലെ പ്രസിഡന്റല്ലായെന്നും എല്ലാവരുടെയും പ്രസിഡന്റാണെന്നും ഇവര്‍ പറഞ്ഞു. പാര്‍ലമെന്റ് സ്പീക്കറായിരുന്ന ഇവര്‍ സ്വാഭാവികമായും ഈ പദവിയിലെത്തുകയായിരുന്നു. 1965ലും 1970ലും മലായ് വിഭാഗത്തിലെ യൂസഫ് ഇഷാക്കായിരുന്നു പ്രസിഡന്റ്.




Sharing is Caring