അഴിമതിക്കേസ്; ഷെരീഫ് കോടതിയിൽ ഹാജരാകണം

പനാമഗേറ്റുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് ഹാജരാകാന്‍ കോടതിയുടെ സമന്‍സ്. പുത്രന്മാരായ ഹസന്‍, ഹൂസൈന്‍ എന്നിവര്‍ക്കും നാഷണല്‍ അക്കൗണ്ടബിലിറ്റി കോടതി സമന്‍സയച്ചു.

ഈ മാസം 19നു നേരിട്ടു കോടതിയില്‍ ഹാജരാവാനാണു നിര്‍ദേശം. എന്‍എബി ഇവര്‍ക്കെതിരേ സമര്‍പ്പിച്ച നാല് കേസുകള്‍ പിഴവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആദ്യം കോടതി മടക്കിയിരുന്നു. പിഴവുകള്‍ തിരുത്തി എന്‍എബി കേസ് വീണ്ടും സമര്‍പ്പിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *