സാന്ദ്ര തോമസിനെ വിജയ് ബാബു മര്‍ദ്ദിച്ചു: സാന്ദ്ര കൊച്ചിയിലെ ആശുപത്രിയില്‍


നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിനു മര്‍ദ്ദനമേറ്റതായി പരാതി. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരേയാണു സാന്ദ്ര പരാതി നല്‍കിരിക്കുന്നത്. വിജയ് ബാബു ഓഫീസില്‍ വച്ചു മര്‍ദ്ദിച്ചു എന്നാണു പരാതി. സാന്ദ്രയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ പോലീസ് കേസ് എടുത്തു. സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്നു ഫ്രൈഡേ ഫിലിംസ് എന്ന കന്പനി നടത്തി വരികയായിരുന്നു. ഇടയ്ക്ക് ഇരുവരും തമ്മില്‍ കന്പനിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കമുണ്ടായി.
ഇന്നു വിജയ് ബാബുവിന്‍റെ കൊച്ചിയിലെ ഓഫീസില്‍ സംസാരിക്കാനെത്തിയ സാന്ദ്ര തോമസിനെ വിജയ് ബാബുവും കൂട്ടാളികളും ചേര്‍ന്നു മര്‍ദ്ദിച്ചു എന്നാണു പരാതി. സംഭവത്തെ തുടര്‍ന്നു സാന്ദ്ര കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.


എളമക്കര പോലീസ് ആശുപത്രിയില്‍ എത്തി സാന്ദ്രയുടെ മൊഴിയെടുത്തു. ഫിലിപ്സ് ആന്‍റ് മങ്കിപെന്‍, പെരുച്ചാഴി, അടി കപ്യാരേ കൂട്ടമണി തുടങ്ങി പത്തോളം ചിത്രങ്ങള്‍ ഇരുവരും ചേര്‍ന്ന് ഫ്രൈഡേ ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിച്ചിട്ടുണ്ട്.




Sharing is Caring