ഗ്യാസ് സിലിണ്ടര്‍: ഓണ്‍ലൈന്‍ വഴി കാശടച്ചാല്‍ അഞ്ചുരൂപ കിഴിവ്


ഓണ്‍ലൈന്‍ വഴി ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 5 രൂപ കിഴിവ് നല്‍കുമെന്ന് അറിയിപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയവയാണ് ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് സിലിണ്ടര്‍ ഒന്നിന് 5 രൂപ ഇളവ് നല്‍കുന്നത്. ഡെബിറ്റ് കാര്‍ഡുകളോ, ക്രഡിറ്റ് കാര്‍ഡുകളോ ഉപയോഗിച്ചോ നെറ്റ് ബാങ്കിങ് വഴിയോ സിലിണ്ടര്‍ ബുക്ക് ചെയ്യാം.
ഇത്തരത്തില്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുമ്ബോള്‍ സ്ക്രീനില്‍ 5 രൂപ കിഴിവ് കഴിഞ്ഞുള്ള തുക രേഖപ്പെടുത്തും. ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്തിക്കുമ്ബോള്‍ കിഴിവ് കഴിഞ്ഞുള്ള തുക കൊടുത്താല്‍ മതി.


ഡിജിറ്റല്‍ ഇടപാടിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാനാണ് നടപടി.
ഡിജിറ്റല്‍ ഇടപാടു വഴി ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് .75 % കിഴിവ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നടപടി.




Sharing is Caring