മുസ്ലീങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ലോകനേതാക്കളുടെ ഐ.എസ് പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. ഡിസംബര്‍ 22ന് ഐ.എസ് പുറത്ത് വിട്ട വീഡിയോയിലാണ് മോഡിയുടെ പേരും ഉള്‍പ്പെടുന്നത്. തുര്‍ക്കി പ്രസിഡന്‍റ് തയിബ് എര്‍ഡോഗനെതിരെ വീഡിയോയയില്‍ രൂക്ഷവിമര്‍ശനമാണുള്ളത്. ഇതിന് പിന്നാലെയാണ് തുര്‍ക്കിയിലെ നൈറ്റ് ക്ലബ്ബില്‍ പുതുവത്സരാഘോഷത്തിനിടെ ഐ.എസ് ഭീകരാക്രമണമുണ്ടായത്.
എര്‍ഡോഗന് പിന്നാലെയാണ് മോഡിക്കെതിരായ വിമര്‍ശനം. എര്‍ഡോഗനൊപ്പം മോഡി നില്‍ക്കുന്ന ചിത്രം സഹിതമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം. 2015 നവംബറില്‍ തുര്‍ക്കിയില്‍ ജി 20 ഉച്ചകോടിക്ക് എത്തിയപ്പോള്‍ എടുത്ത ചിത്രമാണ് ഇത്. അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ, റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍, സിറിയന്‍ പ്രസിഡന്‍റ് ബഷാറുല്‍ അസദ്, ഫ്രാന്‍സിസ് മാര്‍പാപ്പ, മുന്‍ മ്യാന്‍മാര്‍ പ്രസിഡന്‍റ് തെയിന്‍ സെയിന്‍ എന്നിവരും ഇസ്രായേല്‍ നേതാക്കളും പട്ടികയിലുണ്ട്.
ദ ക്രോസ് ഷീല്‍ഡ് എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത് 19 മിനിറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. ടര്‍ക്കിഷ്, അറബിക് ഭാഷകളിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.














