സാക്ഷിക്കും സിന്ധുവിനും ഖേല്‍രത്‌ന


sakshi-sindhu റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ സാക്ഷി മാലിക്കിനും മെഡല്‍ ഉറപ്പിച്ച പി.വി.സിന്ധുവിനും ഖേല്‍രത്‌ന പുരസ്‌കാരം നല്‍കാന്‍ കായിക മന്ത്രാലയത്തിന്റെ തീരുമാനം. ഒളിപിംക്‌സ് മെഡല്‍ നേടുന്നവര്‍ക്കും ഖേല്‍രത്‌ന പുരസ്‌കാരം നല്‍കാറുണ്ടെന്നും കായിക മന്ത്രാലയം വ്യക്തമാക്കി.


സാക്ഷി മാലിക്കിലൂടെയാണ് 2016 റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍. പി.വി.സിന്ധു വനിതകളുടെ ബാഡ്മിന്റണില്‍ ഫൈനലിലെത്തിയിരിക്കുന്നു. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ ജയിച്ചാലും പരാജയപ്പെട്ടാലും സിന്ധുവിന് മെഡല്‍ സ്വന്തമാകും.




Sharing is Caring