ലിബിയയില്‍ കാര്‍ ബോംബ് സ്‌ഫോടനം; 10 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു


libiyaലിബിയയിലെ ഐഎസ് അധീനമേഖലയായ സിര്‍തില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 10 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 20 ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.


വ്യാഴാഴ്ച സുരക്ഷാസേനയെ ലക്ഷ്യം വച്ച് രണ്ടു കാര്‍ ബോംബ് സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.


സിര്‍തില്‍ വന്‍ മുന്നേറ്റം നടത്തിയതായി അന്താരാഷ്ട്ര പിന്തുണയുള്ള ലിബിയന്‍ സേന കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഐഎസ് ഭീകരര്‍ ആക്രമണം ശക്തമാക്കിയത്.

അതേസമയം, മേഖലയിലെ പ്രധാനഭാഗങ്ങള്‍ പിടിച്ചെടുത്ത് സൈന്യം മുന്നേറുകയാണെന്നും ലിബിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.



Sharing is Caring