സാക്കിര്‍ മുസയെ ജമ്മു കശ്മീരിലെ അല്‍ ഖൊയ്ദ കമാന്‍ഡറായി തെരഞ്ഞെടുത്തു


സാക്കിര്‍ മുസയെ ജമ്മു കശ്മീരിലെ അല്‍ ഖൊയ്ദ കമാന്‍ഡറായി തെരഞ്ഞെടുത്തു. അല്‍ ഖൊയ്ദ അനുകൂല വാര്‍ത്താ ചാനലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ഇത് ആദ്യമായാണ് ജമ്മു കശ്മീരില്‍ അല്‍ ഖൊയ്ദയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. മുസയെ കമാന്‍ഡറായി തെരഞ്ഞെടുത്ത് കൊണ്ടുള്ള പ്രഖ്യാപനം ജമ്മു കശ്മീര്‍ ഡിജിപി സ്ഥിരീകരിച്ചു. വിഷയം പരിശോധിച്ച് വരികയാണെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
കശ്മീര്‍ താഴ്‌വരയില്‍ അല്‍ ഖൊയ്ദയുടെ സാന്നിധം സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായാണ്. എന്നാല്‍ സംഘടന ഏാതായാലും തീവ്രവാദി, തീവ്രവാദി തന്നെയാണെന്നും ഡിജിപി പറഞ്ഞു. കശ്മീരില്‍ കല്ലേറ് നടത്തുന്നവര്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കൊടി ഉപയോഗിക്കാറുണ്ടെങ്കിലും ഒരു അന്താരാഷ്ട്ര തീവ്രവാദി സംഘടനയുടെ സാന്നിധ്യം ഇത് ആദ്യമായാണ് കശ്മീരില്‍ സ്ഥിരീകരിക്കുന്നത്.




Sharing is Caring