സഹോദരിമാരായ 3 പെണ്‍കുട്ടികളെ അഞ്ചംഗ സംഘം മാസങ്ങളോളം പീഡനത്തിനിരയാക്കി


11 വയസ്സുകാരിയെ അപ്പാര്‍ട്ട്‌മെന്റില്‍ 22 പേര്‍ പീഡനത്തിനിരയാക്കിയ വാര്‍ത്ത രാജ്യത്തെ ഞെട്ടിക്കുന്നതിനിടെ ചെന്നൈയില്‍ വീണ്ടും ക്രൂര പീഡനം. 16, 17, 18 വയസ്സുള്ള മൂന്ന് സഹോദരിമാരെയാണ് അഞ്ചംഗ സംഘം മാസങ്ങളോളം പീഡനത്തിനിരയാക്കിയത്. പിന്നീട് ഇവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടികളുടെ പരിചയക്കാരനായ അബന്‍(30) എന്നയാള്‍ പിടിയിലായി.


അബനാണ് മറ്റ് നാലു പേരുമായി ചേര്‍ന്ന് പെണ്‍കുട്ടികളെ കുടുക്കിയത്. പിന്നീട് മാസങ്ങളോളം ഇവര്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പിന്നീട് കുട്ടികളെ ഉപയോഗിച്ച്‌ പെണ്‍വാണിഭം തുടങ്ങാന്‍ പദ്ധതിയിട്ടു.
ഒരു സന്നദ്ധ സംഘടനയോട് കുട്ടികളുടെ അമ്മ വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പ്രതികളായ മറ്റു നാലു പേര്‍ക്കായി അന്വേഷണം തുടരുകയാണ്.




Sharing is Caring