ആക്രമിക്കപ്പെടുന്ന സ്ത്രീകളുടെ പേര് മറച്ചുവെച്ചാലും സ്ത്രീവിരുദ്ധത തന്നെ: വനിതാ കമ്മീഷന്‍


ആക്രമിക്കപ്പെടുന്ന സ്ത്രീകളുടെ പേര് മറച്ചുവെച്ചാലും സ്ത്രീവിരുദ്ധത തന്നെയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍. സ്ത്രീയുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് പേര് മറച്ചുവയ്ക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഇതെല്ലാം സ്ത്രീവിരുദ്ധ ബോധത്തില്‍നിന്ന് ഉത്ഭവിക്കുന്നതാണ്. പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ എവിടെയാണെന്ന് അന്വേഷിക്കേണ്ട ചുമതല സമൂഹത്തിനുണ്ടെന്നും ജോസഫൈന്‍ വ്യക്തമാക്കി.


വനിതാ കമ്മിഷനും കേരള സര്‍വകലാശാല എന്‍.എസ്.എസ്. യൂണിറ്റും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജോസഫൈന്‍. സ്ത്രീവിരുദ്ധ സാമൂഹികവീക്ഷണത്തിനെതിരായ ഉള്ളടക്കം വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം.രാഷ്ട്രീയ-സാമൂഹിക-സാമ്ബത്തിക മേഖലകളിലെ നയരൂപവത്കരണത്തില്‍ സ്ത്രീകള്‍ക്ക് പങ്കില്ലാത്ത സാഹചര്യമാണെന്നും ജോസഫൈന്‍ പറഞ്ഞു.




Sharing is Caring