സഹോദരന്‍മാര്‍ ഇല്ലാത്തതില്‍ ആ ആഗ്രഹം നടന്നില്ല….പക്ഷേ നിരഞ്ജനിലൂടെ അത് ആസ്വദിച്ചു: മിയ


സഹോദരന്‍മാര്‍ ഇല്ലാത്തതിന്റെ വിഷമം മാറി മിയ ജോര്‍ജ്. മിയയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ബൈക്കില്‍ യാത്ര ചെയ്യുക എന്നത്. ബൈക്കില്‍ സഞ്ചരിക്കുകയെന്ന മിയയുടെ കുട്ടിക്കാലം മുതല്‍ക്കുള്ള ഈ ആഗ്രഹം അച്ഛനില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ നടന്നിരുന്നില്ല. പോരാത്തതിന് വീട്ടിലൊരു സഹോദരനും ഇല്ലായിരുന്നു. ഇക്കാര്യം മിയ തന്നെ വ്യക്തമാക്കുന്നു.
എന്നാല്‍ സഹോദരന്‍മാര്‍ ഇല്ലാത്തതിന്റെ വിഷമം തീര്‍ത്ത് നിരഞ്ജന്‍ എത്തി. ബോബി എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജനാണ് മിയയുടെ ആ ആഗ്രഹം സാധിച്ചു കൊടുത്തത്. നിരഞ്ജനും മിയയും ഒന്നിച്ചഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ബോബി.
ബോബിയില്‍ നിരഞ്ജന്‍ മിയയെ ബൈക്കിലിരുത്തുന്ന രംഗമുണ്ട്. അതോടെ ബൈക്കില്‍ സഞ്ചരിക്കുക എന്ന മിയയുടെ ഏറ്റവും വലിയ ആഗ്രഹം നടന്നു. ബൈക്ക് യാത്ര താന്‍ ഒരുപാട് ആസ്വദിച്ചതായും മിയ വ്യക്തമാക്കി. തന്റെ ആഗ്രഹം സാധിച്ചു തന്ന നിരഞ്ജന് മിയ നന്ദി പറയാനും മറന്നില്ല.




Sharing is Caring