വരള്‍ച്ച മുന്നില്‍കണ്ട്​ കേരളം ആദ്യ കൃത്രിമമഴ പരീക്ഷണത്തിലേക്ക്​


തു​ലാ​വ​ര്‍​ഷ​ത്തി​ന് പി​ന്നാ​ലെ ഇ​ട​വ​പ്പാ​തി​യി​ലും സം​സ്ഥാ​ന​ത്തി​ന് അ​ടി​തെ​റ്റി​യ​തോ​ടെ കൃ​തി​മ​മ​ഴ​ക്കാ​യു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളി​ലേ​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക​ട​ക്കു​ന്നു. സെ​പ്​​റ്റം​ബ​ര്‍ അ​വ​സാ​ന​വാ​ര​ത്തോ​ടെ ‘ക്ലൗ​ഡ് സീ​ഡി​ങ്ങി’​ലൂ​ടെ മ​ഴ​പെ​യ്യി​ക്കാ​നാ​ണ് ശ്ര​മം. പ​ത്ത​നം​തി​ട്ട​യി​ലെ ക​ക്കി ഡാ​മി​െന്‍റ പ​രി​സ​ര​ത്താ​യി​രി​ക്കും ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണം. ഇ​തി​​െന്‍റ ഭാ​ഗ​മാ​യി അ​നി​യോ​ജ്യ​മാ​യ മ​ഴ​മേ​ഘ​ങ്ങ​ളെ ശാ​സ്ത്ര​ജ്ഞ​ര്‍ വി.​എ​സ്.​എ​സ്.​സി​യു​ടെ റ​ഡാ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌​ നി​രീ​ക്ഷി​ക്കു​ക​യാ​ണ്.
മു​ഖ്യ​മ​ന്ത്രി​യു​ടെ ശാ​സ്ത്ര ഉ​പ​ദേ​ഷ്​​ടാ​വും വി.​എ​സ്.​എ​സ്.​സി മു​ന്‍ ഡ‍യ​റ​ക്ട​റു​മാ​യ എം.​സി. ദ​ത്ത​​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള ശാ​സ്ത്ര​സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ലും കെ.​എ​സ്.​ഇ.​ബി​യും സം​യു​ക്ത​മാ​യാ​ണ് അ​ടു​ത്ത ഒ​രു വ​ര്‍​ഷ​ത്തേ​ക്കു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മി​ടു​ന്ന​ത്. മ​ഹാ​രാ​ഷ്​​ട്ര, ക​ര്‍​ണാ​ട​ക, ആ​ന്ധ്ര, ത​മി​ഴ്നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ള്‍ ഇ​തി​നോ​ട​കം​ത​ന്നെ ക്ലൗ​ഡ് സീ​ഡി​ങ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് കേ​ര​ളം ഇ​ത്ത​ര​ത്തി​ലൊ​രു പ​രീ​ക്ഷ​ണ​ത്തി​ന് മു​തി​രു​ന്ന​ത്.
മൂ​ന്നു​വ​ര്‍​ഷ​മാ​യി തു​ട​രു​ന്ന കൊ​ടും​വ​ര​ള്‍​ച്ച​ക്ക് പ​രി​ഹാ​ര​മാ​യി ര​ണ്ടാ​ഴ്ച​മു​മ്ബ് ക​ര്‍​ണാ​ട​ക കൃ​ത്രി​മ​മ​ഴ പ​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു. അ​മേ​രി​ക്ക​യി​ല്‍ നി​െ​ന്ന​ത്തി​ച്ച ബി.​ക്യൂ 100 വി​മാ​നം വ​ഴി​യാ​ണ് മേ​ഘ​ങ്ങ​ളി​ല്‍ രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ത​ളി​ച്ച​ത്. ഏ​ക​ദേ​ശം 30 കോ​ടി​യോ​ളം രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വാ​യ​ത്. എ​ന്നാ​ല്‍ വി​മാ​നം വ​ഴി​യു​ള്ള സീ​ഡി​ങ്ങി​ലെ വ​ന്‍ ചെ​ല​വ് ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്ത് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഭൂ​മി​യി​ല്‍ നി​ന്നു​കൊ​ണ്ടു​ള്ള ക്ലൗ​ഡ് സീ​ഡി​ങ്ങി​നാ​ണ് ശാ​സ്ത്ര​ജ്ഞ​ര്‍ പ​ദ്ധ​തി ഇ​ട്ടി​രി​ക്കു​ന്ന​ത്.
ക​ക്കി ഡാ​മി​െന്‍റ പ​രി​സ​ര​ത്ത് പെ​യ്യാ​തെ​നി​ല്‍​ക്കു​ന്ന മേ​ഘ​ങ്ങ​ളി​ലേ​ക്ക് സോ​ഡി​യം ക്ലോ​റൈ​ഡോ, പൊ​ട്ടാ​സ്യം ക്ലോ​റൈ​ഡോ ഉ​പ​യോ​ഗി​ച്ചു​ള്ള പു​ക​പ​ട​ല​ങ്ങ​ള്‍ ക​ട​ത്തി​വി​ടാ​നാ​ണ് പ​ദ്ധ​തി. കൃ​ത്രി​മ​മ​ഴ​ക്കാ​യി കെ.​എ​സ്.​ഇ.​ബി ഈ ​സാ​മ്ബ​ത്തി​ക​വ​ര്‍​ഷം ഇ​ന്ന​വേ​ഷ​ന്‍ ആ​ന്‍​ഡ് എ​ക്സോ​ട്ട് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 25.14 കോ​ടി വ​ക​യി​രു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും പ്രാ​ഥ​മി​ക​പ​രീ​ക്ഷ​ണ​ത്തി​ന് അ​ഞ്ച് കോ​ടി​യി​ല്‍ താ​ഴെ മാ​ത്ര​മേ ചെ​ല​വ് വ​രൂ.
ഈ ​പ​രീ​ക്ഷ​ണം പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ മാ​ത്ര​മേ വി​മാ​നം വ​ഴി​യു​ള്ള ക്ലൗ​ഡ് സീ​ഡി​ങ്ങി​ലേ​ക്ക് ക​ട​ക്കൂ. ഒ​രു​പ​ക്ഷേ ക​ക്കി ഡാ​മി​ല്‍ അ​നി​യോ​ജ്യ​മാ​യ മ​ഴ മേ​ഘ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​തി​രു​ന്നാ​ല്‍ തി​രു​വ​ന​ന്ത​പു​രം പേ​പ്പാ​റ ഡാ​മാ​യി​രി​ക്കും പ​രീ​ക്ഷ​ണ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന മ​റ്റൊ​രു​കേ​ന്ദ്രം.
സം​സ്ഥാ​ന​ത്ത് ല​ഭി​ക്കു​ന്ന മ​ഴ​യു​ടെ 70 ശ​ത​മാ​ന​വും ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 30 വ​രെ ല​ഭി​ക്കു​ന്ന ഇ​ട​വ​പ്പാ​തി​യെ ആ​ശ്ര​യി​ച്ചാ​ണ്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ മ​ണ്‍​സൂ​ണ്‍ (ഇ​ട​വ​പ്പാ​തി) കേ​ര​ള​ത്തെ അ​നു​ഗ്ര​ഹി​ച്ചി​ട്ടി​ല്ല. ഈ​വ​ര്‍​ഷം ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ ആ​ഗ​സ്​​റ്റ്​ 25 വ​രെ 25.59 ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വാ​ണു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷ​മു​ണ്ടാ​യ മ​ഴ​ക്കു​റ​വും വ​ര​ള്‍​ച്ച​യി​ലും 45,399 ഹെ​ക്ട​ര്‍ കൃ​ഷി ന​ശി​ച്ചി​രു​ന്നു.
ഇ​തു​വ​ഴി 875 കോ​ടി​യു​ടെ നാ​ശ​ന​ഷ്​​ട​മാ​ണ് സം​സ്ഥാ​ന​ത്തു​ണ്ടാ​യ​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​ക​ള്‍. ഇ​തി​െന്‍റ​യൊ​ക്കെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ട​വ​പ്പാ​തി അ​വ​സാ​നി​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ കൃ​ത്രി​മ​മ​ഴ​ക്കു​ള്ള സാ​ഹ​ച​ര്യം സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കു​ന്ന​ത്.
എ​ന്താ​ണ് ‘ക്ലൗ​ഡ് സീ​ഡി​ങ്’?
കൃ​ത്രി​മ​മ​ഴ പെ​യ്യി​ക്കാ​ന്‍ ഇ​ന്ന് ലോ​ക​മെ​മ്ബാ​ടും പ്ര​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത് ‘ക്ലൗ​ഡ് സീ​ഡി​ങ്’ (cloud seeding) എ​ന്ന വി​ദ്യ​യാ​ണ്. അ​ക്ഷ​രാ​ര്‍ഥ​ത്തി​ല്‍ മേ​ഘ​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന ഒ​രു​ത​രം ‘വി​ത്തു​വി​ത​യ്ക്ക​ല്‍’. മേ​ഘ​ങ്ങ​ള്‍ മ​ഴ ചൊ​രി​യ​ണ​മെ​ങ്കി​ല്‍ അ​വ​യി​ലെ ജ​ല​ക​ണി​ക​ക​ള്‍ക്ക് വ​ലു​പ്പ​വും ഭാ​ര​വും കൂ​ട​ണം. എ​ന്നാ​ല്‍, പ​ല​പ്പോ​ഴും മ​ഴ​പെ​യ്യാ​തെ മേ​ഘ​ങ്ങ​ള്‍ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ത​ങ്ങി​നി​ല്‍ക്കും. ഈ ​അ​വ​സ്ഥ​യി​ലാ​ണ് ക്ലൗ​ഡ് സീ​ഡി​ങ് ന​ട​ത്തു​ന്ന​ത്. മേ​ഘ​ങ്ങ​ളു​ടെ ഉ​ള്ളി​ലേ​ക്ക് സി​ല്‍വ​ര്‍ അ​യ​ഡൈ​ഡ്, ക​റി​യു​പ്പ്, സോ​ളി​ഡ് കാ​ര്‍ബ​ണ്‍ ഡ​യോ​ക്സൈ​ഡ് തു​ട​ങ്ങി​യ​വ​യു​ടെ സൂ​ക്ഷ്മ​ക​ണ​ങ്ങ​ള്‍ (എ​യ്റോ​സോ​ള്‍​സ്) വി​ത​റി അ​വ​യെ മ​ഴ​ത്തു​ള്ളി​യാ​ക്കി മാ​റ്റു​ന്നു.
വി​ജ​യം എ​ത്ര​ശ​ത​മാ​നം?
കൃ​ത്രി​മ​മ​ഴ വി​ജ​യി​ക്ക​ണ​മെ​ങ്കി​ല്‍ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ചാ​ര​നി​റ​ത്തി​ലു​ള്ള മേ​ഘ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്ക​ണം. താ​ഴെ​നി​ന്ന് സം​വ​ഹ​ന​ക്കാ​റ്റും ഉ​ണ്ടാ​ക​ണം. 2500-4000 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലു​ള്ള ആ​ള്‍ട്ടോ ക്യു​മു​ല​സ്, നു​ബോ സ്രാ​റ്റ​സ്, സി​റോ​ക്യു​മു​ല​സ് മേ​ഘ​ങ്ങ​ളി​ലാ​ണ് ക്ലൗ​ഡ് സീ​ഡി​ങ് ഫ​ല​പ്ര​ദ​മാ​കാ​ന്‍ സാ​ധ്യ​ത. ഉ​ദ്ദി​ഷ്​​ട​സ്ഥാ​ന​ത്തു​ത​ന്നെ മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത 20–25 ശ​ത​മാ​നം മാ​ത്ര​മേ​യു​ള്ളൂ. ചി​ല​പ്പോ​ള്‍ മ​ഴ മ​റ്റി​ട​ങ്ങ​ളി​ലാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. കൂ​ടാ​തെ കോ​ടി​ക​ള്‍ മു​ട​ക്കി​യാ​ലും എ​ത്ര​ശ​ത​മാ​നം മ​ഴ ല​ഭി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ര്‍​ക്കും ഒ​രു​റ​പ്പും ന​ല്‍​കാ​നാ​വി​ല്ല.




Sharing is Caring