സര്‍വിസ് അനുമതി സഊദി റദ്ദാക്കി; ഇറാനു മുകളിലൂടെ പറന്ന് ഖത്തര്‍ എയര്‍വേസ്


ഖത്തര്‍ എയര്‍വേസിനു രാജ്യത്ത് സര്‍വിസ് നടത്താനുള്ള അനുമതി സഊദി അറേബ്യ റദ്ദാക്കി. 48 മണിക്കൂറിനകം സഊദിയിലെ ഖത്തര്‍ എയര്‍വേസ് ഓഫിസ് അടച്ചുപൂട്ടാനും സഊദി സിവില്‍ ഏവിയേഷന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഖത്തര്‍ എയര്‍വേസ് ജീവനക്കാര്‍ക്ക്് നല്‍കിയ ലൈസന്‍സുകളും പിന്‍വലിച്ചിട്ടുണ്ട്.


ഉപരോധം മറികടക്കാന്‍ വ്യോമയാന റൂട്ട് മാറ്റി, ഇറാനു മുകളിലൂടെയാണ് ഖത്തര്‍ എയര്‍വേസ് വിമാനങ്ങള്‍ ഇപ്പോള്‍ പറക്കുന്നത്. ഇതുയാത്രയുടെ ദൈര്‍ഘ്യവും ചെലവും വര്‍ധിപ്പിക്കുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.


ദോഹ കൂടാതെ ദുബൈ, റിയാദ് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ഖത്തര്‍ എയര്‍വേസ് സര്‍വിസുകള്‍ നടത്തിയിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇറാനാണ് ഖത്തര്‍ എയര്‍വേസിന്റെ ട്രാല്‍സിറ്റ് പോയിന്റ്.

യെമന്‍, സഊദി, യുഎഇ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന വിമാനങ്ങള്‍ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും വഴിതിരിച്ചുവിടാനും ഖത്തര്‍ ആലോചിക്കുന്നുണ്ട്.

കേരളത്തില്‍നിന്നുള്ള ഖത്തര്‍ എയര്‍വേസ് സര്‍വിസുകള്‍ എല്ലാം മുടക്കം കൂടാതെ നടക്കുന്നുണ്ട്.



Sharing is Caring