സര്‍താജ്‌ അസീസും സുഷമാ സ്വരാജും നേപ്പാളില്‍ കൂടിക്കാഴ്‌ച നടത്തിയേക്കും


പത്താന്‍കോട്ട്‌ ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ ഇന്ത്യ-പാക്‌ ചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കെ പാക്‌ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്‌ടാവ്‌ സര്‍താജ്‌ അസീസും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും കൂടിക്കാഴ്‌ച നടത്തിയേക്കും. സാര്‍ക്ക്‌ ഉച്ചകോടിക്ക്‌ എത്തുന്ന നേതാക്കള്‍ നേപ്പാളില്‍ വച്ച്‌ കൂടിക്കാഴ്‌ച നടത്തുമെന്നാണ്‌ റിപ്പോര്‍ട്ട്‌.
മാര്‍ച്ച്‌ 16,17 തീയതികളില്‍ നേപ്പാളിലെ പൊഖ്രയിലാണ്‌ സാര്‍ക്ക്‌ ഉച്ചകോടി നടക്കുന്നത്‌. ഇരു രാജ്യങ്ങളുടെയും വിദേശ സെക്രട്ടറിമാരടക്കം ഉന്നതോദ്യോഗസ്‌ഥര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. നിശ്‌ചയിച്ച പ്രകാരം കാര്യങ്ങള്‍ പുരോഗമിച്ചാല്‍ നേരത്തെ നിരവധി തവണ മുടങ്ങിയ ഇന്ത്യ-പാക്‌ ചര്‍ച്ചകള്‍ നേപ്പാളില്‍ വച്ച്‌ പുനരാരംഭിക്കാനാകും.




Sharing is Caring