സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമല്ല മദ്യ ലോബിക്കൊപ്പം: ഉമ്മന്‍ ചാണ്ടി

പകര്‍ച്ച പനി ബാധിച്ച്‌ നൂറുകണക്കിന് ആളുകള്‍ മരിക്കുന്നതോ,വികസന പ്രവര്‍ത്തനത്തിനുണ്ടായ മുരടിപ്പോ പരിഹരിക്കുന്നതിലല്ല, മദ്യ ലോബിയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നടത്തി കൊടുക്കുന്നതിലാണ് സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.മദ്യലോബികളുടെ നിരന്തര ആവശ്യമായിരുന്ന പ്രവര്‍ത്തന സമയം രാത്രിയില്‍ നീട്ടിയതും, മദ്യ ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം എടുത്ത് കളഞ്ഞതും ഇതിന്റെ ഭാഗമായി കാണണം.സമൂഹ നന്മയ്ക്ക് വേണ്ടിയായിരുന്നു യു.ഡി.എഫ് മദ്യനയം. എന്നാല്‍ ഇടത് സര്‍ക്കാര്‍ ആകട്ടെ മദ്യലോബിയുടെ ചൊല്പടിക്ക് നില്‍ക്കുന്ന സര്‍ക്കാരായി മാറിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *