സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കറി സ്ക്കൂളുകളില്‍ പ്ലസ് വണ്‍ സീറ്റിന്റെ എണ്ണത്തില്‍ 20 ശതമാനം മാര്‍ജിനല്‍ വര്‍ദ്ധനവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാറിന് അധിക ബാധ്യത വരാത്ത വിധത്തില്‍ ഈ അദ്ധ്യയന വര്‍ഷം സീറ്റ് വര്‍ദ്ധിപ്പിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.
മാത്യു അച്ചാടന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനായി എയര്‍ ആംബുലന്‍സ് ഉപയോഗിച്ചതിന് ചിലവായ ആറുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.

കണ്ണൂര്‍ അന്താരാഷ്ട്രവിമാന താവളത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് മുഖ്യമന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, തുറമുഖ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, കണ്ണൂര്‍ കളക്ടര്‍ എന്നിവരെ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.












