തോമസ് ഐസക്കിന്റേത് ഉട്ടോപ്യന്‍ ആശയങ്ങളെന്ന് ചെന്നിത്തല


യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി മുഴുവന്‍ തകര്‍ത്തെന്ന വ്യാജ പ്രചരണവുമായി ധനകാര്യമന്ത്രി തോമസ് ഐസക് രംഗത്തുവന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും മൂലം റവന്യു വരുമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ലന്നും നികുതിപിരിവില്‍ ചോര്‍ച്ചയുണ്ടായെന്നുമുള്ള ആരോപണമാണ് തോമസ് ഐസക്കിന്റേത്. ഈ വാദത്തിന് യാതൊരു കഴമ്പുമില്ലെന്നും രമേശ് ചെന്നിത്തല പറയുന്നു.


ആഗോള സാമ്പത്തിക മാന്ദ്യം, നാണ്യവിളകളുടെ വില ഇടിവ്, പ്രത്യേകിച്ച് റബറിന്റെ വില ഇടിവ് തുടങ്ങിയ സൃഷ്ടിച്ച ഗുരുതരമായ കാര്‍ഷിക തകര്‍ച്ച, നിര്‍മാണ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ തകര്‍ച്ച, എണ്ണ വിലയിടിവ്. ഗള്‍ഫിലെ സാമ്പത്തിക പ്രതിസന്ധിമൂലം പ്രവാസികളുടെ വരുമാനത്തില്‍ വന്ന ഗണ്യമായ കുറവ് തുടങ്ങിയ സംസ്ഥാനത്തെ നികുതി വരുമാനത്തില്‍ വലിയ ഇടവുണ്ടാക്കിയിട്ടുണ്ടെന്നും ഈ യാഥാര്‍ത്ഥ്യം ബോധപൂര്‍വ്വം മറച്ച് വയ്കുകയാണ് ധനകാര്യമന്ത്രിയെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു.


അഴിമതിയാണ് പ്രശ്‌നമെങ്കില്‍ അഴിമതി ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങളാണ് നോക്കേണ്ടത്. അഴിമതിയെന്ന് വെറുതെ പറഞ്ഞ്‌കൊണ്ടിരുന്നാല്‍ പോരെ എന്ത് അഴിമതി, എപ്പോള്‍ നടന്ന അഴിമതി, അതുവഴി ഉണ്ടായ നികുതി ചോര്‍ച്ച എത്ര എന്നൊക്കെ വിശദമാക്കാന്‍ തോമസ് ഐസക്ക് ബാധ്യസ്ഥനാണെന്നും അല്ലാതെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നും ചെന്നിത്തല ഫെയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ ആരോപിക്കുന്നു. പ്രതിസന്ധി മറികടക്കാനെന്ന പേരില്‍ ധനമന്ത്രി അവതരിപ്പിക്കുന്നത് മുഴുവന്‍ ഉട്ടോപ്യന്‍ആശയങ്ങളാണെന്നും ചെന്നിത്തല ആരോപിക്കുന്നു.



Sharing is Caring