അജയ്യരായി ടീം ഇന്ത്യ: സിംബാബ്‌വേക്കെതിരായ ഏകദിനം ഇന്ത്യ തൂത്തുവാരി


തുടര്‍ച്ചയായ മൂന്നാം ഏകദിനത്തിലും സിംബാബ്‌വേയെ തരിപ്പണമാക്കി ഇന്ത്യന്‍ പട. പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സിംബാബ്‌വേ ഉയര്‍ത്തിയ 124 റണ്‍സ് എന്ന വിജയലക്ഷ്യം 169 പന്തുകള്‍ ബാക്കി നില്‍ക്കെ വിക്കറ്റൊന്നും പോകാതെ ഇന്ത്യ മറികടന്നു. അരങ്ങേറ്റ മത്സരത്തിനിറങ്ങി അര്‍ദ്ധസെഞ്ച്വറി നേടിയ ഫായിസ് ഫസലിന്റെയും കെഎല്‍ രാഹുലിന്റേയും മികവിലാണ് ഇന്ത്യ വിജയക്കൊടി പാറിച്ചത്.സിംബാബ്‌വേയെ ചെറിയ സ്‌കോറിലൊതുക്കിയാണ് ഇന്ത്യന്‍ യുവനിര കരുത്തു കാണിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 42.2 ഓവറില്‍ 123 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. 10 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് സിംബാബ്‌വെയെ തകര്‍ത്തത്. യുശ്‌വേന്ദ്ര ചാഹല്‍ എട്ട് ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും അക്ഷര്‍ പട്ടേല്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 38 റണ്‍സെടുത്ത വൂസി സിബാന്‍ഡയാണ് സിംബാബ്‌വെയുടെ ടോപ്‌സ്‌കോറര്‍.




Sharing is Caring