കൊല്ലം കലക്‌ട്രേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട ജീപ്പില്‍ സ്ഫോടനം. ഒരാള്‍ക്ക് പരിക്കേറ്റു. മുന്‍സിഫ് കോടതിയിലേക്ക് വന്ന നീരോഴുക്കില്‍ സ്വദേശി സാബുവിനാണ് പരിക്കേറ്റത് .രാവിലെ പത്തരയോടെയാണ് സ്ഫോടനമുണ്ടായത്. ഏറെ നാളായി നിര്‍ത്തിയിട്ടിരുന്ന ജീപ്പിനടിയിലാണ് സ്ഫോടനം ഉണ്ടായത്.ലേബര്‍ വകുപ്പിന്റെതാണ് ജീപ്പ്.അര കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഫോടനത്തിന്റെ ശബ്ദം കേട്ടിരുന്നു. ഭയന്ന ജീവനക്കാര്‍ ഉടനടി മുറിയില്‍ നിന്നും പുറത്തേക്ക് കടന്നു.
സ്ഫോടനം ആസൂത്രിതമാണെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് വെടിമരുന്നിന്റെ മണം പടര്‍ന്നിട്ടുണ്ട്. ജീപ്പില്‍ ഡീസല്‍ ഉണ്ടാകാതിരുന്നതാണ് വന്‍ ദുരന്തമൊഴിവാക്കിയത്.എന്ത് സ്ഫോടക വസ്തുവാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് വ്യക്തമല്ല. ബാറ്ററിയും സ്റ്റീല്‍ ചീളുകളും ബോംബ് സൂക്ഷിച്ച ബാഗും കണ്ടെടുത്തു.














