സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി


സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ഒതു പൊതുചടങ്ങില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് അഴിമതി ഏറെക്കുറെ ഇല്ലാതായെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നു ദുരനുഭവമുണ്ടായാല്‍ പരാതിപ്പെടണം. പലവിധ ജീവിത പ്രശ്‌നങ്ങളുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങളെ പിഴിയുന്ന സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാവരുത്.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് അഴിമതി ബോധ്യപ്പെട്ടാല്‍ അന്വേഷണവും തുടര്‍ന്ന് നിയമനടപടിയുമുണ്ടാവും. ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണമായും ജനസൗഹൃദമാവണം മുഖ്യമന്ത്രി പറഞ്ഞു.




Sharing is Caring